പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തി

പാലക്കാട് സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തി. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അലങ്കാര പണിയിലായിരുന്നു ഷാജഹാൻ. പെട്ടെന്നാണ് ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിയത്.

കൂടെയുണ്ടായിരുന്ന സുരേഷും സുഹൃത്തുക്കളും ചേർന്നാണ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചയിൽ. പോസ്റ്റുമോർട്ടം തിങ്കളാഴ്ച നടക്കും. മരുതറോഡ് പഞ്ചായത്തിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. പ്രദേശത്ത് ഫ്ലക്സ് ബോർഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. അഞ്ച് പേരെയും കണ്ടാൽ തിരിച്ചറിയാമെന്ന് ഒപ്പമുണ്ടായിരുന്ന സുരേഷ് പറഞ്ഞു. ആർഎസ്എസിന്റെ ഭാഗത്തു നിന്ന് ഷാജഹാന് ഭീഷണിയുണ്ടായിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഭാര്യ: ഐഷ (കേരള ബാങ്ക് ജീവനക്കാരിയാണ്). മക്കൾ: ഷാഹിർ, ഷക്കീർ, ഷിഫാന. അച്ഛൻ: സായ്ബ്കുട്ടി. അമ്മ: സുലൈഖ.

15-Aug-2022