ഏവർക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
അഡ്മിൻ
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷത സംരക്ഷിക്കാനും ജനാധിപത്യം കരുത്തുറ്റതാക്കാനും പ്രതിജ്ഞ ചെയ്യേണ്ട അവസരം കൂടിയാണിതെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
ജാതിമതവര്‍ഗീയ ചേരിതിരിവുകള്‍ക്കെതിരെ ജാഗ്രതയോടെ പോരാട്ടം തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ വൈദേശികാധിപത്യത്തിനെതിരെ പോരാടിയ ധീരസ്വാതന്ത്ര്യസമരപോരാളികളെ സ്മരിക്കാമെന്നും കൊളോണിയല്‍ ശക്തിക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ഒറ്റക്കെട്ടായി അതിശക്തമായി ചെറുത്തുനില്‍പായിരുന്നു അവര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുരോഗതിയ്ക്കും സമത്വപൂര്‍ണമായ ജീവിതത്തിനുമായി കൈകോര്‍ക്കാമെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആ വിധത്തില്‍ അര്‍ഥവത്താവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.