രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമായ ഫെഡറൽ തത്വങ്ങൾ പുലരണം: മുഖ്യമന്ത്രി

രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകമായ ഫെഡറൽ തത്വങ്ങൾ പുലരണമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ . ശക്തമായ കേന്ദ്രവും സംതൃപ്‌തമായ സംസ്ഥാനങ്ങളും ആണ് ഫെഡറലിസത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രം​ഗത്തു ഉൾപ്പെടെ അത്തരമൊരു നിലപാട് സ്വീകരിച്ച് മുന്നോട്ടു പോവുകയെന്നത് പ്രധാനമാണ്. ഇന്ന് നാം കാണുന്ന വെളിച്ചങ്ങളെല്ലാം നമുക്ക് നൽകുന്നതിനായി ജീവൻ പോലും ബലിഅർപ്പിച്ച ധീരരായ രാജ്യസ്‌നേഹികളെ അനുസ്‌മരിച്ചു കൊണ്ടല്ലാതെ നമുക്ക് മുന്നോട്ട് പോകാൻ ആവില്ലെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.

സ്വാതന്ത്ര്യ പ്രസ്ഥാനം എല്ലാ മതവിശ്വാസികളെയും അല്ലാത്തവരെയും ഉൾക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. അതാണ് മതനിരപേക്ഷയുടെ അടിസ്ഥാന കാഴ്ച്ചപ്പാടുകൾ ഭരണഘടനയ്ക്ക് സംഭാവന ചെയ്‌തത്. ഈ യാഥാർഥ്യത്തെ മറന്നു കൊണ്ടുള്ള നിലപാട് രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15-Aug-2022