ഷാജഹാന്റെ വധം മൃഗീയ കൊലപാതകം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയ പാലക്കാട്ടെ സി പി ഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ വധം മൃഗീയ കൊലപാതകമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കൊലപാതകം സ്വാതന്ത്ര്യ ആഘോഷങ്ങള്‍ക്കിടെയാണെന്നും കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഷാജഹാന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. മരണകാരണം അമിതമായി രക്തം വാർന്നത് മൂലം. ഷാജഹാൻ്റ കൈയ്യിലും കാലിലുമായി അഞ്ചു മുറിവുകളാണുള്ളത്. ഇടത് കാലിലും ഇടത് കയ്യിലുമാണ് വെട്ടേറ്റത്. കയ്യും കാലും അറ്റു തൂങ്ങിയ നിലയിലായിരുന്നു.

കഴിഞ്ഞ രാത്രി 9.15 ഓടെയാണ് ഷാജഹാനെ വെട്ടി വീഴ്ത്തിയത്. സുഹൃത്ത് സുരേഷുമായി. വീടിനടുത്ത് കുന്നങ്കാട്ട് ജങ്ഷനില്‍ സുഹൃത്തിനൊപ്പം നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘം വടി വാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

15-Aug-2022