ഷാജഹാന്റെ കുടുംബത്തെ പാർടി സംരക്ഷിക്കും; എകെ ബാലൻ

പാലക്കാട് നടന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെയും കൊലപാതകത്തിൽ പങ്കാളികൾ ആയവരേയും നിയമത്തിനു മുൻപിൽ കൊണ്ടു വരുന്നതിനുള്ള ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ.

അതിന്റെ ഭാഗമായി പ്രതികൾ ഏത് മാളത്തിൽ ഒളിച്ചാലും അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഷാജഹാന്റെ കുടുംബത്തെ പാർടി സംരക്ഷിക്കും. ബിജെപി നടത്തുന്ന കള്ളപ്രചാരണം അവരുടെ ജന്മസിദ്ധമായ കഴിവാണ്. പാലക്കാട് ജില്ലയിലെ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും പാർടി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

16-Aug-2022