വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസ വാഗ്ദാനവുമായി സംസ്ഥാന സര്‍ക്കാര്‍

ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസ വാഗ്ദാനവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി . മൃഗസംരക്ഷണ വകുപ്പിന്റെ മുട്ടത്തറയിലെ 17.5 ഏക്കര്‍ ഭൂമി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി വിട്ടുനല്‍കാനാണ് ധാരണ.

നിലവിൽ തുറമുഖ നിര്‍മ്മാണത്തില്‍ നഷ്ടപ്പെട്ട സ്ഥലത്തിന് പകരം സ്ഥലം നല്‍കാന്‍ മന്ത്രിമാരുടെ ചര്‍ച്ചയിലാണ് ധാരണയായത്. ഈ മാസം 22നകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ശാസ്ത്രീയ പഠനം നടത്തുക, കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങി ഏഴിന ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്.

16-Aug-2022