കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തി

ദേശീയ പതാകയോട് അനാദരവ് കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിനാണ് പൊലീസ് കേസെടുത്തത്.

സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഗുരുമന്ദിരം ജങ്ഷന്‍, പുതുപുരക്കല്‍പടി, ആമയിട എന്‍എസ്എസ് കരയോഗം ഓഫീസിന് സമീപം എന്നിവിടങ്ങളിലും ദേശീയപാതയോരത്തെ വിവിധ സ്ഥലങ്ങളിലുമാണ് പ്രത്യേക കൊടിമരം സ്ഥാപിക്കാതെ പാര്‍ട്ടിയുടെയും ട്രേഡ് യൂണിയന്റെയും കൊടി മരത്തില്‍ പതാക ഉയര്‍ത്തിയത്.

പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തത്.

17-Aug-2022