സ്‌കൂളുകളിലും കോളജുകളിലും ദേശീയ ഗാനം നിർബന്ധം; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍
അഡ്മിൻ
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രീയൂണിവേഴ്‌സിറ്റി കോളജുകളിലും എല്ലാ ദിവസവും രാവിലെ ദേശീയഗാനം ആലപിക്കണമെന്ന ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ 133(2) വകുപ്പ് പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച ഉത്തരവ് നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ ചില പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകള്‍ രാവിലെ അസംബ്ലിയില്‍ ദേശീയഗാനം ആലപിക്കുന്നത് പരിശീലിക്കുന്നില്ലെന്നും സര്‍ക്കാരിന് ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
പരാതിയെത്തുടര്‍ന്ന്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ സന്ദര്‍ശിച്ച് സ്‌കൂളുകളില്‍ രാവിലെ ദേശീയ ഗാനം ആലപിക്കുന്നില്ലെന്ന് സ്ഥിരീകരിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഒന്നിച്ചുള്ള അസംബ്ലിക്ക് സ്ഥലമില്ലാത്ത സ്‌കൂളുകള്‍ ക്ലാസ് മുറികളില്‍ ദേശീയഗാനം ആലപിക്കുന്നത് ശീലമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.