'ഒരു വർഷം ഒരു ലക്ഷം സംരംഭം' പദ്ധതി; നാലുമാസത്തിനുള്ളിൽ സംസ്ഥാനത്തുണ്ടായത് ഒരുലക്ഷത്തിലധികം തൊഴിലവസരം
അഡ്മിൻ
നാലുമാസത്തിൽ സംസ്ഥാനത്ത് 48358 സംഭരംഭങ്ങളിലായി 2845 .12 കോടിയുടെ നിക്ഷേപവും 105647 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടതായി സിപിഎം. പ്രാദേശികസംരംഭങ്ങൾക്ക് പ്രാധാന്യം നൽകി മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാർ സമീപനമാണ് സംസ്ഥാനത്ത് ആഭ്യന്ത നിക്ഷേപം ഗണ്യമായി ഉയർത്തിയതെന്നും സിപിഎം അറിയിച്ചു.
നാലുമാസ ത്തിനുള്ളിൽ 2845.12 കോടിരൂപയാണ് ബാങ്കുകൾ അനുവദിച്ചത്. സംരംഭത്തിന്റെ വരുമാനസാധ്യത വിലയിരുത്തി 48,358 യൂണിറ്റുകൾക്ക് ബാങ്കുകൾ മൂലധനവായ്പ നൽകി. വ്യവസായവകുപ്പ് ടെക്നോളജി ക്ലിനിക്കുകൾ തുടങ്ങിയതും വിപണനസംവിധാനത്തിന് വഴിയൊരുക്കിയതുമാണ് സംരംഭങ്ങളുടെ വിജയസാധ്യത കൂട്ടിയത്.
'ഒരു വർഷം ഒരു ലക്ഷം സംരംഭം' പദ്ധതി വ്യവസായവകുപ്പ് പ്രഖ്യാപിച്ചതോടെ നാലുമാസത്തിനുള്ളിൽ സംസ്ഥാനത്തുണ്ടായത് ഒരുലക്ഷത്തിലധികം തൊഴിലവസരമാണ്. 10 ലക്ഷം രൂപവരെയുള്ള വായ്പകൾ ഒരുമാസത്തിനുള്ളിലും അഞ്ചുലക്ഷം രൂപവരെ 15 ദിവസത്തിനുള്ളിലും അനുവദിക്കണമെന്നായിരുന്നു വ്യവസായവകുപ്പ് ബാങ്കുകൾക്ക് നൽകിയ നിർദേശം.