ഗവർണർ കേന്ദ്ര സര്‍ക്കാരിന്‍റെ ചട്ടുകമായി മാറുന്നു : വി ശിവദാസന്‍ എം പി
അഡ്മിൻ
കേന്ദ്ര സര്‍ക്കാരിന്‍റെ ചട്ടുകമായി മാറുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്ന് വി ശിവദാസന്‍ എംപി പറഞ്ഞു. രാജ്യത്തെ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിജക്ഷണനായ കണ്ണൂര്‍ സര്‍വകാലാശാല വിസിക്കെതിരെ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്നും വി ശിവദാസന്‍ എംപി പ്രതികരിച്ചു.
അതേസമയം, കണ്ണൂർ സർവകലാശാല വി സിക്കെതിരെ ഗുരുതര ആക്ഷേപവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരുന്നു. കണ്ണൂർ വി സിയെ ക്രിമിനലെന്ന് മുദ്രകുത്തുകയായിരുന്നു ഗവർണർ. എന്നാൽ, തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച ഗവർണർ എന്ത് കൊണ്ട് കേസ് നൽകിയില്ല എന്നതിന് വിശദീകരണമൊന്നും നൽകിയില്ല.
സാധാരണയായി സംസ്ഥാന സർക്കാരുകളുമായുള്ള ഗവർണർ നടത്തുന്ന തർക്കങ്ങൾ പുതുമയില്ലാത്തതാണ്. പക്ഷെ ഇവിടെ തെളിവുകളുടെയോ വസ്തുതകളുടെയോ അടിസ്ഥാനമില്ലാത്ത ഗുരുതര ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്..