തന്റെ വാര്‍ഡില്‍ എൽഡിഫ് തോറ്റെന്ന് വ്യാജ പ്രചാരണം നടത്തുകയാണ് യുഡിഎഫ്: കെ കെ ശൈലജ

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നത് വ്യാജമാണെന്നു മുന്‍ മന്ത്രി കെ കെ ശൈലജ. മട്ടന്നൂരില്‍ ആറാം തവണയും എല്‍ഡിഎഫ് ജയിച്ചതോടെ യുഡിഎഫ് വ്യാജ പ്രചാരണം നടത്തുകയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്:

ഞാന്‍ വോട്ട് ചെയ്ത എന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റെന്നാണ് പ്രചാരണം. എന്റെ വാര്‍ഡ് ഇടവേലിക്കല്‍ ആണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മൂന്നക്കം തികയ്ക്കാന്‍ പോലും കഴിഞ്ഞില്ല. കേവലം 81 വോട്ടാണ് യുഡിഎഫിനായി പോള്‍ ചെയ്തത്. എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 580. എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോല്‍വിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.

22-Aug-2022