പ്രവാചകനിന്ദ; തെലങ്കാനയിലെ ബിജെപി എംഎല്‍എ ടി രാജ സിങ്ങിനെതിരെ പൊലീസ് കേസെടുത്തു
അഡ്മിൻ
പ്രവാചകന് മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് തെലങ്കാനയിലെ ബിജെപി എംഎല്‍എ ടി രാജ സിങ്ങിനെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി ഹൈദരാബാദില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി ബിജെപി എംഎല്‍എ രാജാ സിംഗ് വീഡിയോ പുറത്തുവിട്ടുവെന്നാണ് ആരോപണം. തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തത്.
സിറ്റി പോലീസ് കമ്മീഷണര്‍ സിവി ആനന്ദിന്റെ ഓഫീസിന് മുന്നിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം നടന്നു.രാജാ സിംഗ് വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബഷീര്‍ ബാഗിലെ കമ്മീഷണര്‍ ഓഫീസില്‍ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
ഹൈദരാബാദില്‍ ഒരു കോമഡി ഷോ നടത്തിയ ഹാസ്യനടന് മുനവര്‍ ഫാറൂഖിക്കെതിരെ ബിജെപി എംഎല്‍എ ഒരു 'കോമഡി' വീഡിയോ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയിലാണ് വിവാദ പരാമര്‍ശം നടത്തിയതായി ആരോപണമുള്ളത്. നേരത്തെ, ഫാറൂഖിയുടെ ഷോ നിര്‍ത്തുമെന്നും വേദിയിലെ സെറ്റ് കത്തിക്കുമെന്നും രാജാ സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയുടെ പേരില്‍ ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി.