മന്ത്രി പി രാജീവ് ലോകായുക്ത ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

ലോകായുക്ത ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി പി.രാജീവാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. ചർച്ചകൾക്ക് പിന്നാലെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചർച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.

ലോകായുക്ത ഏതിൻറെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത് എന്നതാണ് പ്രധാനമെന്ന് നിയമമന്ത്രി പി.രാജീവ് വ്യക്തമാക്കി. ലോകയുക്ത ജുഡീഷ്യൽ ബോഡി അല്ല. അന്വേഷണ സംവിധാനം എന്നും മന്ത്രി പറഞ്ഞു.അഴിമതി തടയാൻ അല്ലെ ലോകയുക്ത രൂപീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.അന്വേഷണം നടത്തുന്ന ഏജൻസി തന്നെ ശിക്ഷ വിധിക്കുന്നത് എങ്ങിനെയെന്ന് രാജീവ് തിരിച്ചടിച്ചു.അത് ലോകത്തു ഒരിടത്തും ഇല്ലാത്ത വ്യവസ്ഥയാണ്.

ലോകയുക്ത നിയമത്തിലെ 14 -ാം വകുപ്പ് ഭരണഘടനയെ മറികടക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.നിയമ സഭ ഒരിക്കൽ പാസാക്കിയ നിയമം ഭരണ ഘടന വിരുദ്ധം എന്ന് പറയാൻ നിയമ മന്ത്രിക്ക് അധികാരം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു.

ഇതിന് മറുപടിയായി നിയമത്തിന്റെ ചില വ്യവസ്ഥകൾ വരുന്നത് കൊണ്ട് മാത്രം ഒരു സമിതി ക്ക് ജുഡീഷ്യൽ അധികാരം വരില്ല. ലോക് പാലിനും ജുഡീഷ്യൽ പദവിയില്ല. നിയമസഭ അതിൻ്റെ ദൗത്യം നിർവഹിക്കുകയാണ് ഇവിടെ. ഇത് ശക്തമായ നിയമസഭയണ്. യുപിഎ കൊണ്ടുവന്ന ലോക്പാൽ നിയമത്തിലെ വ്യവസ്ഥയാണ് ലോകായുക്ത നിയമഭേദഗതി,. ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ആണ് ഭരണ ഘടനാ വിരുദ്ധം. നിയമത്തിലെ ഒരു ഭാഗം തെറ്റാണെന്ന് കണ്ടെത്തിയാൽ അത് തിരുത്താൻ അധികാരം ഉണ്ട്, ലോകപാലിനു ശിക്ഷ വിധിക്കാൻ അധികാരമില്ല. സംശയത്തിന്റെ കണിക പോലും രൂപപ്പെടാൻ ഇടവരാതെ രാജി വെയ്ക്കുന്ന ധാർമികതയാണ് ഇടതു പക്ഷത്തിൻ്റേത്. സജി ചെറിയാൻ്റെ രാജിക്ക് ഏതെങ്കിലും കോടതി ഇടപെടേണ്ടി വന്നോ? അന്വേഷണം നടത്തുന്ന ആൾ തന്നെ വിധി പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്ത രീതിയാണ്. സെക്ഷൻ 11/2 പ്രകാരം ജൂദീഷ്യൽ അധികാരം കൂടി നൽകുന്നു എന്ന് മന്ത്രി അറിയിച്ചു.

23-Aug-2022