വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വക്കില്ലെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എം വിൻസൻറ് എം എൽ എ യാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ സമരത്തെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തി.

സമരം മുൻകൂട്ടി തയ്യാറാക്കിയതാണെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു. സമരക്കാർ എല്ലാവരും വിഴിഞ്ഞത്തുകാർ അല്ല. പദ്ധതി കാരണം സമീപത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുണ്ട്. സമഗ്ര പഠനത്തിന് ശേഷം ആണ് കേന്ദ്ര സർക്കാർ അനുമതി നൽകിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിർമ്മിക്കും വരെ വാടക സർക്കാർ നൽകും, വാടക നിശ്ചയിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു

അതേസമയം, വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂർത്തിയായപ്പോൾ 600 കിലോമീറ്റർ കടലെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തീര ശോഷണത്തിൽ അദാനിയുടെയും സർക്കാരിൻറേയും നിലപാട് ഒന്നാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

23-Aug-2022