മന്ത്രി വീണാ ജോര്‍ജിനെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി സുപ്രീംകോടതി തള്ളി
അഡ്മിൻ
സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിനെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് ജയിക്കാന്‍ മതപ്രചാരണം നടത്തിയെന്ന ഹര്‍ജിയാണ് തള്ളിയത്. മത പ്രചാരണം നടത്തിയതിന് തെളിവില്ലെന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതി ശരിവെച്ചു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുളയില് നിന്നുള്ള വീണ ജോര്‍ജിന്റെ വിജയം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജി.
നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചുവെന്നും സാമുദായിക പ്രീണനം നടത്തി വോട്ടര്‍മാരെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. മണ്ഡലത്തിലെ വോട്ടര്‍മാരായ വി ആര് സോജിയാണ് ഹര്‍ജി നല്‍കിയത്. ദുബൈയിലെ ഒരു കമ്പനിയുടെ പേരിലുള്ള ഭര്‍ത്താവിന്റെ റെസിഡന്റ് ഓര്‍ഡിനറി സേവിങ്സ് ബാങ്ക്സ് അക്കൗണ്ട് സംബന്ധിച്ച് വീണ സത്യവാങ്മൂലത്തിലെ ഫോറം നമ്പര്‍ 26 ല്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പള്ളിയിലെ കുരിശിനടുത്ത് നിന്ന് വീണ ജോര്‍ജ് പ്രാര്‍ത്ഥിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമായ വീണയുടെ ഭര്‍ത്താവ് സെക്രട്ടറിയായിരിക്കുന്ന അസോസിയേഷന്റെ മാനേജിംഗ് കമ്മിറ്റിയംഗമാണ് ഈ ചിത്രം പങ്കുവെച്ചതെന്നും ഇത് സാമൂദായിക വോട്ട് സമ്പാദിക്കാന്‍ വേണ്ടിയാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.