ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കെജ്‌രിവാള്‍

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ബി.ജെ.പി 800 കോടി മാറ്റിവെച്ചിരിക്കുന്നു എന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 20 കോടി വീതം നല്‍കി എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാനായിരുന്നു ബി.ജെ.പി നീക്കമെന്നും കെജ്രിവാള്‍ ആരോപിച്ചു.

‘ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ അവര്‍ 800 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഓരോ എം.എല്‍.എമാര്‍ക്കും 20 കോടിയാണ് വില. ആരുടെ പണമാണ് ഇതെന്നും എവിടെ നിന്നാണ് ഈ പണം വന്നതെന്നുമുള്ള കാര്യം രാജ്യം തീര്‍ച്ചയായും അറിയേണ്ടതുണ്ട്. സര്‍ക്കാര്‍ സ്ഥിരപ്പെട്ടതാണ്. ഡല്‍ഹിയിലെ നല്ല പ്രവര്‍ത്തനങ്ങള്‍ തുടരും’ കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

സര്‍ക്കാരിനെ മറിച്ചിടാന്‍ എംഎല്‍എമാര്‍ക്ക് 20 കോടി വീതം വാഗ്ദാനം ചെയ്‌തെന്നും അല്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒന്നുങ്കില്‍ 20 കോടി വാങ്ങി ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ സി.ബി.ഐ കേസിനെ നേരിടുകയെന്ന ഭീഷണിയാണ് ലഭിച്ചതെന്ന് ആം ആദ്മി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗ് വ്യക്തമാക്കി.

25-Aug-2022