വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ച ബിജെപി നേതാവ് അറസ്റ്റിൽ
അഡ്മിൻ
വീട്ടുജോലിക്കാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് സീമ പത്ര അറസ്റ്റിൽ. സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഝാർഖൺ് ബിജെപി സീമ പത്രയെ സസ്‌പെൻഡ് ചെയ്തിരുന്നു. ബിജെപി ഝാർഖണ്ഡ് വനിത വിഭാഗം ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമാണ് സീമ പത്ര.
സുനിത എന്ന വീട്ടുജോലിക്കാരിയെ നാവ് ഉപയോഗിച്ച് ടോയ്ലറ്റ് വൃത്തിയാക്കാൻ പ്രേരിപ്പിച്ചെന്നതടക്കമാണ് സീമയ്‌ക്കെതിരായ ആരോപണം. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വര് പത്രയുടെ ഭാര്യയാണ് സീമ പത്ര. 29 വയസ്സുകാരിയായ സുനിത പത്ത് വർഷമായി സീമയുടെ വീട്ടിലണ് ജോലി ചെയ്തിരുന്നത്. നിലവിൽ സുനിത ചികിത്സയിലാണ്.
സുനിതയുടെ പരാതിയിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ സീമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഝാർഖണ്ഡ് ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ദേശീയ വനിതാ കമ്മീഷൻ അറിയിച്ചിരുന്നു.
ആദിവാസി വിഭാഗത്തിൽപ്പെട്ട വീട്ടുജോലിക്കാരിയെ അതിക്രൂരമായി സീമ പാത്ര ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആരോപണം. തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ സുനിത വിവരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ദീപക് പ്രകാശ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ആശുപത്രിക്കിടക്കയിൽ നിന്നുമാണ് ബിജെപി നേതാവിന്റെ വീട്ടിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് സുനിത വിവരിച്ചത്. എഴുന്നേറ്റ് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സുനിതയിപ്പോൾ. നിരവധി പല്ലുകൾ നഷ്ടപ്പെട്ട നിലയിലാണ്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമുണ്ട്. ആരോഗ്യം വീണ്ടെടുത്താലുടൻ പഠനം പുനരാരംഭിക്കണമെന്നാണ് ആഗ്രഹമെന്നും സുനിത പറയുന്നുണ്ട്