മണിപ്പൂരിലും ബിജെപിക്കുള്ള പിന്തുണ പിൻവലിക്കാൻ നിതീഷ് കുമാര്‍
അഡ്മിൻ
നിതീഷ് കുമാറിന്റെ ജെഡിയു സഖ്യം മണിപ്പൂരിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചേക്കുമെന്ന് സൂചന. ബിരെന്‍ സിങിന്റെ നേതൃത്തിലുള്ള സര്‍ക്കാരിന് ഇതൊരു വെല്ലുവിളിയല്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.നിലവില്‍ 60 സീറ്റുള്ള നിയമസഭയില്‍ 55 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.
ഇതില്‍ ഏഴ് ജെഡിയു എംഎല്‍എമാരാണുള്ളത്. പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാലും 48 എംഎല്‍എമാര്‍ ബിജെപിക്കുണ്ടാവും. ഭൂരിപക്ഷം 31 ആയതിനാല്‍ ജെഡിയു സഖ്യം പിന്‍വാങ്ങിയാലും അത് ബിജെപിയെ ബാധിക്കില്ലെന്നു വേണം കരുതാന്‍. പാര്‍ട്ടിയുടെ മണിപ്പൂര്‍ ഘടകവും ജെഡിയു നേതാക്കളും തമ്മിലുള്ള നിര്‍ണായകമായ കൂടി കാഴ്ചയില്‍ ബിജെപി സര്‍ക്കാരിനു നല്‍കുന്ന പിന്തുണയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
സെപ്റ്റംബര്‍ 3-4 തീയതികളില്‍ പാറ്റ്‌നയില്‍ വെച്ച് നടക്കുന്ന നാഷണല്‍ എക്‌സിക്യൂട്ടിവ് സമ്മേളനത്തില്‍ വെച്ചാവും അന്തിമ തീരുമാനം കൈക്കൊള്ളുക. മഹാരാഷ്ട്രന്‍ മോഡല്‍ ആവര്‍ത്തിച്ചേക്കുമെന്ന ആശങ്കയില്‍ നിതീഷ് കുമാര്‍ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. എന്‍ഡിഎയില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തിരുന്നു. എങ്കിലും ബിരെന്‍ സിങിന്റെ സര്‍ക്കാരിന് ജെഡിയു പുറമേ നിന്നും പിന്തുണ നല്‍കിയിരുന്നു.
എന്നാല്‍ ഈ വര്‍ഷമാദ്യം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിയും സഖ്യത്തിലായിരുന്നില്ല. തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി എന്‍ഡിഎ യുടെ ഭാഗമായതിനാല്‍ ജെഡിയു എംഎല്‍എമാര്‍ സര്‍ക്കാരിനൊപ്പം തന്നെയാണ് നിന്നത്.