സർവകലാശാല നിയമ ഭേദഗതി ബിൽ പാസാക്കി സംസ്ഥാന നിയമസഭ

സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരങ്ങൾക്കു കടിഞ്ഞാണിടുന്ന സർവകലാശാല നിയമ (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. പ്രതിപക്ഷ ബഹിഷ്കരണത്തിനിടെയാണ് ബിൽ പാസ് ആക്കിയത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു കൊണ്ടുവന്ന ഔദ്യോഗിക ഭേദഗതി സഭ അംഗീകരിച്ചു. വിസിമാരെ കണ്ടെത്താനുള്ള സേർച് കം സിലക്ട് കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയാണ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്.

കേരള സർവകലാശാലാ വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റിയെ ചാൻസലറായ ഗവർണർ നിയോഗിച്ചതിനെ അസാധുവാക്കാൻ ഭേദഗതി ബില്ലിന് ഓഗസ്റ്റ് 1 മുതൽ പ്രാബല്യം നൽകിയിട്ടുണ്ട്. ഭേദഗതി പ്രകാരം വൈസ് ചെയർമാൻ കമ്മിറ്റി അംഗമാകില്ല. പകരം, വൈസ് ചെയർമാൻ നിർദേശിക്കുന്നയാൾ കമ്മിറ്റിയിൽ അംഗമാകും. സർക്കാർ പ്രതിനിധി കമ്മിറ്റി കൺവീനറാകും.

02-Sep-2022