രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തു

കലാപാഹ്വാനത്തിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു.രാഹുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അടൂര്‍ പൊലീസ് കേസെടുത്തത്. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഓഗസ്റ്റ് 16 ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസെടുത്തത്. കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ കൂട്ടായ്മ ആണ് പൊലീസില്‍ പരാതി നല്‍കിയത്.

ലഹള ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ളതാണ് രാഹുലിന്റെ പോസ്‌റ്റെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.എത്ര മുസ്ലീം സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് കേസെടുത്തത്.

02-Sep-2022