12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി; വിശദമായി ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി

കെ എസ് ആർ ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. കൂടാതെ എല്ലാ മാസവും അഞ്ചാം തിയ്യതിക്കുള്ളിൽ വേതനം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി യൂണിയന് ഉറപ്പു നൽകി.

ഒരു മാസത്തെ മുഴുവൻ വേതനവും നൽകുന്നതിനായി 78 കൊടി രൂപയാണ് സർക്കാരിന് വേണ്ടത്. കഴിഞ്ഞ മാസത്തെ 75% വേതനം നൽകാനായി 50 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.

അതേ സമയം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദമായി ചർച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.

05-Sep-2022