എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തൃത്താല എംഎല്‍എയും മുന്‍ സ്പീക്കറുമായ എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഗൗരവത്തിലായിരുന്നു എംബി രാജേഷിൻ്റെ  സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിസഭാംഗങ്ങളും എം വി ഗോവിന്ദന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെ കക്ഷി നേതാക്കളും ചടങ്ങിലെത്തി.സത്യപ്രതിജ്ഞാ വേദിയില്‍ എംബി രാജേഷിന് ആശംസ നേരാന്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെത്തി.

സിപിഐ എം സംസ്ഥാന സെക്രട്ടറിയായതോടെ എം വി ഗോവിന്ദന്‍ രാജിവച്ച ഒഴിവിലാണ് രാജേഷ് ചുമതലയേല്‍ക്കുന്നത്.   . എംബി രാജേഷ് സ്പീക്കര്‍സ്ഥാനം രാജിവച്ച ഒഴിവിലേക്ക് സ്പീക്കറായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ ഷംസീറിനെ നിശ്ചയിച്ചിട്ടുണ്ട്.

06-Sep-2022