ഡല്‍ഹിയിലെ സുപ്രധാന പാതയായ രാജ്പഥിന്റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹിയിലെ സുപ്രധാന പാതയായ രാജ്പഥിന്റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍. രാജ് പഥ് കര്‍ത്തവ്യപഥ് എന്ന് പേരിടാനാണ് നീക്കം. ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ സെപ്റ്റംബര്‍ ഏഴിനു ചേരുന്ന പ്രത്യേക യോഗത്തില്‍ രാജ് പഥ് പുതിയ പേര് നല്‍കും. പേര് മാറ്റല്‍ പ്രചാരണത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. നവീകരിച്ച രാജ് പഥ് സെന്‍ട്രല്‍ വിസ്ത ലോണും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേരുമാറ്റം.

ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഇടയിലൂടെ രാഷ്ട്രപതി ഭവന്റെ മുമ്പില്‍ നിന്ന് തുടങ്ങി വിജയ് ചൗക്കിലൂടെ നീങ്ങി ഇന്ത്യ ഗേറ്റ് വഴി നാഷണല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നതാണ് രാജ് പഥ്. പാതയുടെ അടുത്തായാണ് പാര്‍ലമെന്റ് മന്ദിരം. ഇതോടെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ മുതല്‍ രാഷ്ട്രപതി ഭവന്‍ വരെയുള്ള പാതയുടെ പേര് ഇനി കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടും. കൊളോണിയല്‍ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

06-Sep-2022