ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലി എകെജി ഭവനിലാണ് കൂടിക്കാഴ്ച. ഞങ്ങള്‍ പ്രതിപക്ഷം ഒരുമിച്ചാണ് അതിനാലാണ് സിപിഎം ഓഫീസിലേക്ക് വരുന്നതെന്നായിരുന്നു യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തും മുന്‍പ് നിതീഷ് കുമാറിൻ്റെ  പ്രതികരണം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ ഐക്യം ശക്തമാക്കാന്‍ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി വരികയാണ്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നിതീഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവരുമായും നിതിഷ് കുമാര്‍ കൂടിക്കാഴ്ച നടത്തും.

06-Sep-2022