രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് ഡിസിസി ഓഫീസ് പെയിൻ്റടിച്ചത്.

തൃശ്ശൂര്‍ ഡിസിസി ഓഫീസ് പെയിന്റ് ചെയ്തത് കാവി നിറത്തില്‍. തൃശ്ശൂര്‍ ഡിസിസി ഓഫീസായ കെ കരുണാകരന്‍ സപ്തതി മന്ദിരത്തിനാണ് ബിജെപി ഓഫീസെന്ന് തോന്നിപ്പിക്കും വിധം കാവി നിറത്തില്‍ പെയിൻ്റടിച്ചത്.  കോണ്‍ഗ്രസിൻ്റെ  ത്രിവര്‍ണ പതാകയുടെ നിറത്തില്‍ പെയിൻ്റടിക്കാനായിരുന്നു തൊഴിലാളികളെ ഏല്‍പ്പിച്ചത്. എന്നാല്‍ തൊഴിലാളികള്‍  ബിജെപി ഓഫീസിൻ്റെതിന് സമാനമായി ഓറഞ്ചും  പച്ചയും മാത്രം പെയിൻ്റടിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയതോടെ ഡിസിസി നേതൃത്വം തൊഴിലാളികളെക്കൊണ്ട്  കാവി പെയിൻ്റടിച്ച കെട്ടിടത്തിൻ്റെ  നടു ഭാഗത്ത് വെള്ളയും താഴ് ഭാഗത്ത് പച്ചയും പെയിൻ്റടിപ്പിച്ചു.

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായാണ് ഡിസിസി ഓഫീസ് പെയിൻ്റടിച്ചത്. ഈ മാസം 24 നാണ് ഭാരത് ജോഡോ യാത്ര തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത്.

14-Sep-2022