തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെതിരെയാണ് പീഡനപരതി ഉയർന്നത്

കോൺഗ്രസ് ജില്ലാ നേതാവിനെതിരെ പീഡനപരാതി. കോൺഗ്രസ് തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെതിരെയാണ് പീഡനപരതി ഉയർന്നത്. മഹിളാ കോൺഗ്രസ് നേതാവിനെയാണ് ഡിസിസി അംഗം പീഡിപ്പിക്കാൻ ശ്രമിച്ചത്. മധു തന്നെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മഹിളാ നേതാവിൻ്റെ പരാതിയിൽ ഇയാൾക്കെതിരെ പൂജപ്പുര പോലീസ് കേസെടുത്തു.

വീട്ടിൽ അതിക്രമിച്ച് കയറിയ മധു തന്നെ കടന്നുപിടിച്ചു. കൂടാതെ ഫോണിൽ വിളിച്ച് പലതവണ തെറി വിളിച്ചെന്നും പരാതിയിലുണ്ട്. പരാതികാരിയുടെ മൊഴി രേഖപ്പെടുത്തിയ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.

മൂന്ന് വർഷം മുൻപ് മറ്റൊരു പാർട്ടി പ്രവർത്തകയെ തല്ലിയെന്ന ആരോപണവും മധുവിനെതിരെ ഉണ്ട്. അതേസമയം കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മധുവിനായി ജില്ലയിലെ കെപിസിസി നേതാക്കളിൽ ചിലർ പരാതിക്കാരിയുമായി ബന്ധപ്പെട്ടു. സാമ്പത്തിക സാഹായം വാഗ്ദാനം നൽകി കേസ് പിൻവലിക്കാൻ നീക്കം നടക്കുന്നതായും വിവരമുണ്ട്.

28-Sep-2022