നാട്ടുകാരുടെ സഹായത്തോടെയാണ് കഞ്ചാവ് ഉപഭോഗവും വില്‍പ്പനയും നടത്തിയ പ്രതികളെ പൊലീസ് പിടികൂടിയത.്

എറണാകുളം അരൂരില്‍ യുവമോര്‍ച്ചാ നേതാവും ഭര്‍ത്താവും കഞ്ചാവുമായി പിടിയില്‍ . കൊച്ചി വൈറ്റിലയിലെ യുവമോര്‍ച്ചാ നേതാവ് നീനയും ഭര്‍ത്താവ് നിഖിലുമാണ് പൊലീസ് പിടിയിലായത്. ഇവരെക്കൂടാതെ ഫോര്‍ട്ടുകൊച്ചി റഫീന മന്‍സിലില്‍ സക്കീര്‍, അരൂര്‍ പുതുപള്ളി വീട്ടില്‍ അഫ്‌സല്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

അരൂര്‍ കെല്‍ട്രോണ്‍ കമ്പനിയുടെ സമീപമുള്ള വീട്ടില്‍നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് കഞ്ചാവ് ഉപഭോഗവും വില്‍പ്പനയും നടത്തിയ പ്രതികളെ പൊലീസ് പിടികൂടിയത.് ഇവരില്‍ നിന്ന് ആറ് പാക്കറ്റുകളിലായി 47 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ലഹരിമരുന്ന് വിതരണവും ഉപഭോഗവും തടയാന്‍ ലക്ഷ്യമിട്ട്, സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും കൂട്ടായ്മയോടെ യോദ്ധാവ് പദ്ധതിയുടെ കീഴില്‍ ജാഗ്രതാസമിതി രൂപീകരിച്ചിരുന്നു. സമിതി നല്‍കിയ സന്ദേശമനുസരിച്ചാണ് പൊലീസ് ഇവരിലേക്ക് എത്തിയത്.

03-Oct-2022