തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാൾ

ഗുജറാത്ത് അസംബ്‌ളി ആം ആദ്മി പാർട്ടിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചാൽ രാമക്ഷേത്രത്തിലേക്ക് സൗജന്യയാത്ര നൽകുമെന്ന വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാൾ. ഒറ്റ വോട്ട് പോലും കോണ്‍ഗ്രസിന് പോകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രാമ ക്ഷേത്ര യാത്ര വാഗ്ദാനം. ബിജെപിയും കോൺഗ്രസ്സും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആരോപണത്തോടൊപ്പമായിരുന്നു ഈ വാഗ്ദാനം. ഹോദില്‍ നടന്ന സമ്മേളനത്തിലാണ് കേജ്രിവാളിന്‍റെ പ്രഖ്യാപനം.

അയോധ്യയിലെ രാമക്ഷേത്രം അടുത്തവര്‍ഷം തയ്യാറാകും. ദില്ലിയില്‍ രാമഭക്തരെ അയോധ്യയിലേക്ക് സൌജന്യമായി കൊണ്ടുപോകുന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. വീട്ടില്‍ നിന്ന് രാമഭക്തരെ കൂട്ടിക്കൊണ്ട് പോയി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലെത്തിക്കുന്നത് വരെയുള്ള സകല കാര്യങ്ങളും സൌജന്യമായി നല്‍കുന്നതാണ് പദ്ധതി. ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിങ്ങളേയും ഇത്തരത്തില്‍ അയോധ്യയിലേക്ക് സൌജന്യമായി കൊണ്ടുപോകാമെന്നും കേജ്രിവാള്‍ വാഗ്ദാനം ചെയ്തു.

സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് പത്തില്‍ താഴെ സീറ്റുകളാണ് ലഭിക്കുക. കോണ്ഗ്രസിന് ഒറ്റ വോട്ട് പോലും നല്‍കരുതെന്നും കേജ്രിവാള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലേക്കുള്ള എല്ലാ വോട്ടുകളും എഎപിയിലേക്ക് എത്തണമെന്നും കേജ്രിവാള്‍ ഗുജറാത്തില്‍ നടന്ന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

10-Oct-2022