വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ വ്യക്തത വരും

സംശയിക്കുന്നത് ശരിയാണെങ്കില്‍ ഇതൊരു ഞെട്ടിപ്പിക്കുന്ന കേസാണെന്നും അസാധാരണ സംഭവമാണെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.   വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍  വ്യക്തത വരുമെന്നും അദ്ദേഹം അറിയിച്ചു. 

കടവന്ത്രയിലാണ് കാണാതായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം തിരുവല്ലയിലേക്ക് തിരിച്ചത്. തെളിവുകള്‍ ലഭിച്ചാലെ കാണാതായവര്‍ കൊല്ലപ്പെട്ടോ എന്ന്  സ്ഥിരീകരിക്കാന്‍ കഴിയൂ. ഇതൊരു സാധാരണ കേസ് അല്ല. പ്രധാനപ്പെട്ട കേസായിട്ടാണ് പരിഗണിക്കുന്നതെന്നും കമ്മീഷണര്‍ അറിയിച്ചു. കാണാതായ കേസില്‍ വന്ന ദുരൂഹതയാണ് സംശയത്തിലേക്ക് നയിച്ചതെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി

11-Oct-2022