കലാപത്തിൽ പങ്കുണ്ടെന്ന്‌ തുറന്നുസമ്മതിച്ച് ബിജെപി എംഎൽഎ നന്ദ്‌ കിഷോർ ഗുർജാർ

ഡൽഹിയിൽ നടന്ന കലാപത്തിൽ പങ്കുണ്ടെന്ന്‌ തുറന്നുസമ്മതിച്ച് ബിജെപി എംഎൽഎ നന്ദ്‌ കിഷോർ ഗുർജാർ. വിഎച്ച്പിയുടെ വിരാട്‌ ഹിന്ദുസഭയിൽ സംസാരിക്കുകയായിരുന്നു നന്ദ്‌ കിഷോർ ഗുർജാർ. പരിപാടിയിൽ നന്ദ്‌ കിഷോർ പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നു.

പൗരത്വ ഭേദഗതി നിയമത്തിൻ്റെ പേരിൽ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. അപ്പോൾ ജിഹാദികൾ ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങി. നിങ്ങൾ അവിടെ ഉണ്ടായിരുന്നു. നിങ്ങൾ ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടു. 2.5 ലക്ഷം പേരെ ഡൽഹിയിലേക്ക്‌ കൊണ്ടുവന്നുവെന്ന്‌ ഞങ്ങൾക്കു നേരെ ആരോപണം ഉയർന്നു. ഞങ്ങൾ അവരോട് കാര്യങ്ങൾ വിശദീകരിക്കാൻ മാത്രമാണ് പോയത്. പക്ഷേ, പൊലീസ് ഞങ്ങൾക്കെതിരെ ജിഹാദികളെ കൊന്നതിന് കേസെടുത്തു. ഞങ്ങൾ ജിഹാദികളെ കൊല്ലും. എപ്പോഴും കൊല്ലുമെന്ന് നന്ദ്‌ കിഷോർ പറയുന്നു.

11-Oct-2022