നെയ്യാറ്റിൻകര സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ പാറശ്ശാല പോലീസാണ് ഇയാളെ പിടികൂടിയത്

നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി രാഹുൽ രാജാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നെയ്യാറ്റിൻകര സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ പാറശ്ശാല പോലീസാണ് ഇയാളെ പിടികൂടിയത്.

രണ്ടു വർഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരുകയായിരുന്നെന്നായിരുന്നു വീട്ടമ്മയുടെ പരാതി. രണ്ടുവർഷം മുമ്പാണ് രാഹുൽ രാജിനെ പരിചയപ്പെടുന്നത്. തുടർന്ന് പലവിധ പ്രലോഭനങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ട് കൂടി ഭീഷണിപ്പെടുത്തിയതോടെയാണ് വീട്ടമ്മ രാഹുൽ രാജിനെതിരെ പരാതി നൽകിയത്.

14-Oct-2022