നേരത്തെയും സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ഗവർണർ ഇടപെട്ടിരുന്നു.

സംസ്ഥാന സർക്കാരിനെതിരെ ഭീഷണിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ വിമർശിച്ചാൽ മന്ത്രിമാരെ പുറത്താക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ഉപദേശിക്കാം, വിമർശനം വേണ്ട. വിമർശിച്ചാൽ പുറത്താക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വിറ്ററിൽ കുറിച്ചു.

ഗവർണർ വിമർശനങ്ങൾക്ക് അധീതനാണെന്ന് ഭരണഘടനയിലോ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലോ ഇല്ലെന്നിരിക്കെയാണ് ഗവർണറുടെ വിവാദ പ്രസ്താവന. നേരത്തെയും സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ഗവർണർ ഇടപെട്ടിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ കേന്ദ്ര ഗവണ്മെന്റിൻ്റെ ഏജന്റായി മാറിയെന്നും സംഘപരിവരാണ് ഗവർണറെ നിയന്ത്രിക്കുന്നതെന്നും ആരോപണങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഗവർണറുടെ പുതിയ പ്രതികരണം.

17-Oct-2022