ഇന്നു മുതൽ അടുത്ത മാസം ഒന്നാം തിയതി വരെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം

ബലാത്സംഗക്കേസിൽ എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎ അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച്‌ അസി. കമീഷണർ ബി അനിൽകുമാർ മുമ്പാകെ ഹാജരാകാൻ മുൻകൂർ ജാമ്യഹർജി അനുവദിച്ചപ്പോൾ തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ്‌ കോടതി കർശന നിർദേശം നൽകിയിരുന്നു. അതിനിടെ പരാതിക്കാരിയുടെ പേര്‌ വെളിപ്പെടുത്തിയതിന്‌ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പൊലീസ്‌ കേസെടുത്തു.

രാവിലെ 9 മുതല്‍ രാത്രി ഏഴുവരെയാണ് ചോദ്യം ചെയ്യല്‍. കോടതി ഉത്തരവ് അനുസരിച്ച് ഇന്നു മുതൽ അടുത്ത മാസം ഒന്നാം തിയതി വരെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. എൽദോസ് ഉപയോഗിച്ച രണ്ട് ഫോണുകളും ക്രൈംബ്രാഞ്ചിന് കൈമാറേണ്ടി വരും. ഈ ഘട്ടത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യമുണ്ട്.

22-Oct-2022