പുതിയ കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് മൂന്നുപേർ മാത്രം

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത മല്ലികാർജുൻ ഖർഗെ രൂപം കൊടുത്ത പുതിയ സ്റ്റിയറിങ് കമ്മിറ്റിയിൽ ശശി തരൂരിന് ഇടമില്ല.

47 അംഗങ്ങളുള്ള കമ്മിറ്റിയിൽ കേരളത്തിൽ എ.കെ.ആൻ്റണി, ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവർ മാത്രമാണ് ഇടംപിടിച്ചത്.  അന്തിമ തീരുമാനമെടുക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയ്ക്കു പകരം ഈ കമ്മിറ്റി പ്രവർത്തിക്കും.

പ്ലീനറി സമ്മേളനം വരെയാണ് സ്റ്റിയറിങ് കമ്മിറ്റിയുടെ കാലാവധി. അടുത്ത എഐസിസി സമ്മേളനത്തിൽ പുതിയ വർക്കിംഗ് കമ്മിറ്റിയ്ക്ക് രൂപം നൽകുമെന്നാണ് പ്രഖ്യാപനം.  നിലവിലുള്ള എല്ലാ വർക്കിംഗ് കമ്മിറ്റി അംഗങ്ങളും എഐസിസി ജനറൽ സെക്രട്ടറിമാരും മല്ലികാർജുൻ ഖാർഗെയ്ക്ക് രാജിക്കത്ത് നൽകി. ഇവരെല്ലാവരെയും സ്റ്റിയറിംഗ് കമ്മിറ്റിയിൽ അംഗങ്ങളാക്കിയിട്ടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

സോണിയ കുടുംബത്തിലെ മൂന്നുപേരും പുതിയ സ്റ്റിയറിംഗ് കമ്മിറ്റിയിലും ഇടംപിടിച്ചിട്ടുണ്ട്. 

27-Oct-2022