ഒന്നാമത് മലപ്പുറം

ലോകകപ്പ് ഫുട്ബോൾ ആവേശം സംസ്ഥാനത്ത് മദ്യവിൽപ്പനയിലും പ്രതിഫലിച്ചു. അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടിയ ഫുട്ബോൾ ഫൈനൽ ദിനത്തിൽ 50 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) വഴി വില്‌പന നടത്തിയത്.

ഞായറാഴ്‌ചകളിൽ ശരാശരി 30 കോടി രൂപയുടെ മദ്യവില്‌പനയാണ് നടക്കാറുള്ളത്. എന്നാൽ കഴിഞ്ഞ ഞായറാഴ്‌ച 20 കോടിയുടെ അധിക വില്‌പനയാണ് നടന്നത്. 49 കോടി 88 ലക്ഷമാണ് ഫൈനൽ ദിവസത്തെ ബെവ്‌കോയുടെ വരുമാനം.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. തിരൂർ ബെവ്‌കോ ഔട്ട്‌ലെറ്റിൽ മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു.  രണ്ടാം സ്ഥാനത്തുള്ള വയനാട് വൈത്തിരി ഔട്ട്‌ലെറ്റിൽ 43 ലക്ഷത്തിന്റെ മദ്യം വിറ്റു. തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിൽ 36 ലക്ഷം രൂപയുടെ മദ്യവും വില്‌പന നടത്തി.

20-Dec-2022