ഗാർഹിക പാചകവാതക നിരക്കിൽ മാറ്റമുണ്ടായിട്ടില്ല

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് കൂടുക. ഇന്ന് വിലവർദ്ധനവ് നിലവിൽ വരുന്നതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡല്‍ഹിയില്‍ 1,768 രൂപയാകും. ഓരോ മാസവും വർധിപ്പിക്കുന്ന പാചകവാതക വിലയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

ഗാർഹിക പാചകവാതക നിരക്കിൽ മാറ്റമുണ്ടായിട്ടില്ല. വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വർധിച്ചതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വിലയെയും ഇത് ബാധിച്ചേക്കും. വില വർധനയെ തുടർന്ന്, വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1,768 രൂപയും മുംബൈയിൽ 1,721 രൂപയും മുംബൈയിൽ 1,721 രൂപയും, കൊൽക്കത്തയിൽ 1,870 രൂപയും, ചെന്നൈയിൽ 1,917 രൂപയും ആയി.

02-Jan-2023