ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സ്വിഫ്‌റ്റ്‌ സർവീസും നേട്ടമായി.

ക്രിസ്‌മസ്‌ അവധിക്കാലത്ത്‌ റെക്കോർഡ്‌ കലക്‌ഷൻ നേടി കെഎസ്‌ആർടിസി. 12 ദിവസംകൊണ്ട്‌ 90.41 കോടി വരുമാനമാണ്‌ നേടിയത്‌. ഡിസംബർമാസ വരുമാനം 222.32 കോടിയെന്ന സർവകാല റെക്കോഡിലുമെത്തി. ചരിത്രത്തിൽ ഇതുവരെ കെഎസ്‌ആർടിസി 200 കോടി തികച്ചിട്ടില്ല. 2022 സെപ്‌തംബറിലായിരുന്നു ഇതിന്‌ മുമ്പ്‌ കൂടിയ കലക്‌ഷൻ–- 198 കോടി.

ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സ്വിഫ്‌റ്റ്‌ സർവീസും നേട്ടമായി. ക്രിസ്‌മസ്‌ തലേന്ന്‌ 8.3 കോടി രൂപയാണ്‌ കലക്‌ഷൻ. ഓണാവധിക്കുശേഷം 2022 സെപ്‌തംബർ 12ന്‌ നേടിയ 8.41 കോടിയാണ്‌ പ്രതിദിന റെക്കോഡ്‌.  ഡിസംബർ 23ന്‌ 8.13 കോടിയും ജനുവരി രണ്ടിന്‌ 8.2 കോടിയും കലക്‌ഷൻ നേടി.

04-Jan-2023