വിധിയുടെ മറവിൽ ഇല്ലാത്ത കാര്യങ്ങളാണ്‌ മാധ്യമങ്ങൾ നൽകുന്നത്‌

ശമ്പളകുടശികയായി 32 ലക്ഷം കിട്ടിയെന്ന് പ്രചരിക്കുന്ന വാ‍ർത്തകൾ പച്ചക്കള്ളമെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. മാധ്യമങ്ങൾ നൽകുന്നത്‌ തെറ്റായ വാർത്തയാണ്‌. കുടിശിക ആവശ്യപ്പെട്ട്‌ കോടതിയിൽ പോയെന്നതും തെറ്റായ വാർത്തയാണെന്നും ചിന്ത വ്യക്തമാക്കി. യുവജന ചെയ‍ർപേഴ്സൺ എന്ന നിലയിൽ അം​ഗീകൃതമായ തുകയല്ലാതെ മറ്റൊന്നും ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും അവ‍ർ പ്രതികരിച്ചു. ഇത്രയധികം തുക കൈവശം സൂക്ഷിക്കുന്ന പ്രവ‍ത്തന പരാമ്പര്യമോ കുംടുംബ അന്തരീക്ഷമോ അല്ല തനിക്കുള്ളതെന്നും ചിന്ത വ്യക്തമാക്കി.

യുവജന കമീഷന്‌ അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ല. കെപിസിസി ജനറൽ സെക്രട്ടറിയായ ആർ വി രാജേഷാണ്‌ ശമ്പള കുടിശിക ആവശ്യപ്പെട്ട്‌ കോടതിയിൽ കേസിന്‌ പോയത്‌. ഇത്‌ സംബന്ധിച്ച്‌ ശമ്പള കുടിശിക നൽകാൻ കോടതിവിധി ഉണ്ടായിട്ടുണ്ട്‌. അത്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ അദ്ദേഹം സർക്കാരിൽ അപേക്ഷ നൽകിയിട്ടുണ്ട്‌. ഇത് സർക്കാർ പരി​ഗണനയിലെടുത്തിട്ടുണ്ട്.

ഈ വിധിയുടെ മറവിൽ ഇല്ലാത്ത കാര്യങ്ങളാണ്‌ മാധ്യമങ്ങൾ നൽകുന്നത്‌. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണമാണെന്നാണ് ആദ്യം കരുതിയത് എന്നും ചിന്ത പ്രതികരിച്ചു.

06-Jan-2023