വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പങ്കെടുത്തു

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു വിതരണംചെയ്‌തു. കേരളം മൂന്ന് പുരസ്‌കാരം സ്വീകരിച്ചു. മികച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിനുള്ള പ്ലാറ്റിനം അവാർഡ് കെ- ഡിസ്‌ക്‌ മെമ്പർ സെക്രട്ടറി പി വി  ഉണ്ണിക്കൃഷ്‌ണൻ, ജനറൽ മാനേജർ മുഹമ്മദ് റിയാസ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഇന്നോവേഷൻ -പ്രൊഡക്ട് ഡയറക്ടർ അജിത് കുമാർ എന്നിവർ ഏറ്റുവാങ്ങി.

മികച്ച വെബ്‌സൈറ്റിന് കോട്ടയം ജില്ലാ ഭരണആസ്ഥാനത്തിന്‌ ലഭിച്ച  സ്വർണമെഡൽ കലക്ടർ പി കെ ജയശ്രീയും ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ ബീന സിറിൾ പൊടിപ്പാറയും ഏറ്റുവാങ്ങി. ക്ഷീരശ്രീ പോർട്ടലിനുള്ള വെള്ളി മെഡൽ ക്ഷീരവികസന വകുപ്പ് ഇ ഗവേണൻസ് ഡെപ്യൂട്ടി ഡയറക്ടർ ആർ രജിത, ഐടി സെൽ ഡെയറി ഓഫീസർ മീനകുമാരി, എൻഐസി സയന്റിസ്റ്റ് സിബി ആന്റോ എന്നിവർ ഏറ്റുവാങ്ങി. ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ ഐടി വകുപ്പാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പങ്കെടുത്തു.

08-Jan-2023