പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്

പ്ലാസ്റ്റിക് കവർ നിരോധനം ഹെെക്കോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിന് പ്ലാസ്റ്റിക് കവർ നിരോധിക്കാനുള്ള അധികാരമില്ലെന്ന് ഹെെക്കോടതി.

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. 60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടർ തിരുമേനിയും മറ്റും സമർപ്പിച്ച ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് നഗരേഷിൻ്റെ ഉത്തരവ്.

10-Jan-2023