മേയറിനൊപ്പം അന്നത്തെ കലക്ടറായിരുന്നു ഡോ. നവജ്യോത് ഖോസെയുമുണ്ട്

ഗുജറാത്തിലെ സർക്കാർ പദ്ധതിയുടെ പോസറ്ററിൽ മേയർ ആര്യ രാജേന്ദ്രന്റെ ചിത്രം. 2020ൽ മേയറായി തെരഞ്ഞെടുത്തതിന് ശേഷമുള്ള ചിത്രമാണ് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ വഴി പഞ്ചായത്തുകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പരസ്യത്തിൽ ഉൾ‌പ്പെടുത്തിയിരിക്കുന്നത്.

മേയറിനൊപ്പം അന്നത്തെ കലക്ടറായിരുന്നു ഡോ. നവജ്യോത് ഖോസെയുമുണ്ട്. പോസ്റ്ററിന്റെ മുകളിൽ നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും ചിത്രങ്ങളുണ്ട്.

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീശാക്തീകരണം എന്ന ​ഗൂ​ഗിളിൽ തിരഞ്ഞാൽ ലഭിക്കുന്ന ചിത്രത്തിലൊന്നാണിത്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ വികസന പോസ്റ്ററിൽ പോലും എൽഡിഎഫ് ഭരണനേതൃത്വത്തിന്റെ ചിത്രം വന്നിരിക്കുന്നതിനെ സമൂഹ മാധ്യമങ്ങളിൽ നിരവധിയാളുകളാണ് പ്രശംസിച്ചത്.

11-Jan-2023