മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഒളിവിൽ കഴിയവേയാണ് ഇയാളെ പിടികൂടിയത്.

ആർഎസ്എസ് പ്രവർത്തകൻ എ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ റിപ്പോർട്ടർ അറസ്റ്റിൽ. കൊല്ലങ്കോട് ആലംപള്ളം തിരുവള്ളുവർ സ്ട്രീറ്റിൽ സെയ്‌ത്‌ മുഹമ്മദ് ആഷിക്കി (37) നെയാണ്‌ പാലക്കാട് എഎസ്‌പി എസ് ശാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്‌. സഞ്ജിത്തിന്റെ കൊലപാതക ഗൂഡാലോചനയിൽ ഇയാൾ പങ്കെടുത്തു. കുറ്റകൃത്യം നടന്നശേഷം കേസിലെ എട്ടാം പ്രതി നൗഫലിനെ സംഭവ സ്ഥലത്തെ ദൃശ്യങ്ങൾ പകർത്താൻ ചുമതലപ്പെടുത്തിയതും ഇയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഒളിവിൽ കഴിയവേയാണ് ഇയാളെ പിടികൂടിയത്.

21-Jan-2023