ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ താരങ്ങളുടെ മൊഴി പുറത്ത്

ഗുസ്തി ഫെഡറേഷൻ ഓഫീസ്, പരിശീലനകേന്ദ്രം, തുടങ്ങിയ ഇടങ്ങളിലായി 8 തവണ ലൈംഗികാതിക്രമം ഉണ്ടായതായാണ് താരങ്ങളുടെ മൊഴി. ശ്വാസം പരിശോധിക്കാനെന്നുള്ള വ്യാജേന സ്വകാര്യ ഭാഗങ്ങളിൽ സ്‌‍പർശിച്ചു. വിവിധ ടൂർണമെന്റുകൾ നടന്നയിടങ്ങളിലും അതിക്രമം നേരിട്ടതായും താരങ്ങളുടെ മൊഴിയിലുണ്ട്. ബ്രിജ് ഭൂഷനെതിരായി ഏഴ് ഗുസ്തി താരങ്ങളാണ് പോലീസിൽ പരാതി നൽകിയിരുന്നത്.

എന്നാൽ ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും ബ്രിജ് ഭൂഷണെതിരെ ഇതുവരെയും നിയമ നടപടികൾ ഒന്നും തന്നെ കൈക്കൊണ്ടിട്ടില്ല.
ബ്രിജ് ഭൂഷന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത് വരെ വരും ദിവസങ്ങളിൽ വിവിധ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.

06-May-2023