മണിപ്പൂർ, മലയാളി വിദ്യാര്‍ഥികളെനാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
അഡ്മിൻ
മണിപ്പൂർ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. തിങ്കളാഴ്ച്ചയോടെ വിദ്യാര്തഥികൾ കേരളത്ത്‌ലെത്തും. 9 വിദ്യാര്‍ഥികള്‍ക്ക് നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂര്‍ വഴിയായിരുക്കും ഇവര്‍ കേരളത്തിലെത്തുക. തിങ്കളാഴ്‌ച ഉച്ചക്ക് 2:30നാണ് വിമാനം.
സര്‍വകലാശാലയും ഹോസ്റ്റലും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനാവാതെ ക്യാമ്പസില്‍ ശേഷിക്കുന്നവര്‍ക്കായി സര്‍വകലാശാല അധികൃതര്‍ ഗസ്റ്റ്ഹൗസ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവിടെയാണ് നിലവില്‍ വിദ്യാര്‍ഥികളുള്ളത്.
സംഘര്‍ഷം രൂക്ഷമായ ഇംഫാലില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രം മാറിയാണ് വിദ്യാര്‍ഥികളുടെ താമസം. സര്‍വകലാശാലയ്ക്കുള്ളില്‍ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും പുറത്ത് സാഹചര്യം രൂക്ഷമായതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങനോ നാട്ടിലേക്ക് വരാനുള്ള മാര്‍ഗങ്ങള്‍ തേടാനോ സാധിക്കില്ല. സര്‍വകലാശാലയ്ക്കുള്ളിലും ചെറിയ തോതില്‍ ഏറ്റുമുട്ടലുണ്ടായതായാണ് വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്.
മണിപ്പുരിലെ പ്രബലമായ മെയ്‌ത്തീ സമുദായക്കാരും ഗോത്ര വിഭാഗമായ കുക്കികളുമായി ദിവസങ്ങളായി തുടരുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന് ഫലപ്രദമായ ഇടപെടാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മണിപ്പൂരിലെ ആകെ ജനസംഖ്യയിൽ നല്ലൊരു ശതമാനം വരുന്ന മെയ്തികളെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി നിര്‍ദേശമാണ് ഇപ്പോള്‍ കലാപം ആളിക്കത്തിച്ചിരിക്കുന്നത്.
കേന്ദ്ര സേനയാണ് നിലവിൽ ക്രമസമാധാനം നിയന്ത്രിക്കുന്നത്. സ്ഥിതിഗതികള്‍ കേന്ദ്രസർക്കാരും ഉറ്റുനോക്കുന്നു. ദശകങ്ങളായി അക്രമങ്ങളുടേയും സംഘർഷങ്ങളുടേയും ചരിത്രം പേറുന്ന സംസ്ഥാനമാണ് മണിപ്പൂർ.തലസ്ഥാനമായ ഇംഫാലിലും അക്രമസംഭവങ്ങൾ റിപ്പോർട്ടുചെയ്‌തു. നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആൾനാശം സംഭവിച്ചതായി മുഖ്യമന്ത്രി ബീരൻ സിങ് സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ പുറത്തുവിട്ടിട്ടില്ല. സംഘർഷമേഖലകളിൽ കരസേന ഫ്ലാഗ് മാർച്ച് നടത്തി. മൊബൈൽ ഇന്റർനെറ്റ് വിലക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേൻ സിങ്ങുമായി ഫോണിൽ സംസാരിച്ചു. അധിക സേനാവിന്യാസത്തിന് തീരുമാനമായി. 55 കോളം സൈന്യത്തെ മണിപ്പുരിൽ വിന്യസിച്ചു. ദ്രുതകർമ സേനയെ വ്യോമമാർഗം എത്തിച്ചിരുന്നു.