സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ പിന്തുണച്ച് ഡിവൈഎഫ്ഐ

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ നൽകിയ ലൈംഗിക പീഡനപരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ പിന്തുണച്ച് ഡിവൈഎഫ്ഐ നേതാക്കൾ ജന്തർ മന്ദറിൽ. കേന്ദ്ര സർക്കാരിന്റേത് ജനിധിപത്യ വിരുദ്ധ സമീപനമെന്ന് എ എ റഹീം എം പി കുറ്റപ്പെടുത്തി.

നരേന്ദ്ര മോദി സർക്കാർ വേട്ടക്കാർക്കൊപ്പം നിക്കുന്നുവെന്നും എ എ റഹീം വിമർശിച്ചു. ഈ മാസം 15 മുതൽ 20 വരെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. അതേസമയം ഭാരതീയ കിസൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഗുസ്തി താരങ്ങളുടെ സമര വേദിയിൽ എത്തി.

സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ കർഷകരെ ഡൽഹി-ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു. അതേസമയം, ഗുസ്തി താരങ്ങൾ സമരം ശക്തമാക്കുകയാണ്.

09-May-2023