ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ കര്‍ശന ശിക്ഷ ഉറപ്പാക്കാൻ തീരുമാനം
അഡ്മിൻ
ആശുപത്രി ജീവനക്കാരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. അടുത്ത മന്ത്രി സഭാ യോഗത്തില്‍ തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തിരുമാനം ഉണ്ടായത്. ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കും ഓര്‍ഡിനന്‍സ്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ കര്‍ശന ശിക്ഷ ഉറപ്പാക്കാനും യോഗത്തില്‍ തിരുമാനമായി.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച ആളുടെ കുത്തേറ്റ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചത്.
മുഖ്യമന്ത്രി ആരോഗ്യമന്ത്രി ചീഫ് സെക്രട്ടറി എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തിനുണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. നിയമ നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.