കർണ്ണാടകയിലെ ബിജെപി തിരിച്ചടയിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപിയുടെ മതവർഗീയരാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ ഗെറ്റ് ഔട്ട് അടിച്ചെന്നായിരുന്നു റിയാസിന്‍റെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കർണാടകയിൽ വർഗ്ഗീയ ശക്തികൾക്കേറ്റ പരാജയം മതേതരത്വവും ജനാധിപത്യവും ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് ആശ്വാസമാണെന്ന് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും ഫേസ്ബുക്കിൽ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കർണാടകയിലെ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനെ ഇടത് നേതാക്കളും വലിയ പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്യുന്നത്. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം.

മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല. വർഗ്ഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

13-May-2023