ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരം: എം.വി. ഗോവിന്ദന്‍ മാസ്റ്റർ
അഡ്മിൻ
ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ വന്ന് കര്‍ണാടകയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല.
വര്‍ഗ്ഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവും കര്‍ണാടകയില്‍ പ്രതിഫലിച്ചുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
അതേസമയം, വെറുപ്പിന്റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്ന് കര്‍ണാടകയിലെ ബിജെപി പരാജയത്തെ കുറിച്ച് ശശി തരൂര്‍ എംപി പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ ഐക്യത്തിന്റെ കാലമെത്തിയെന്നാണ് കോണ്‍ഗ്രസിന്റെ മിന്നും വിജയം സൂചിപ്പിക്കുന്നത്. വലിയ സന്തോഷം നിറഞ്ഞ നിമിഷമാണെന്നും പ്രാദേശിക നേതൃത്വത്തിന്റെ ശക്തിയാണ് വിജയത്തിന് പിന്നിലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.