ബാഗേപ്പള്ളിയില്‍ സിപിഎം മൂന്നാം സ്ഥാനത്തെത്തി

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ വിജയപ്രതീക്ഷയായിരുന്ന ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിന് വിജയം. സിപിഎം സ്ഥാനാര്‍ത്ഥി ഡോ. എ അനില്‍കുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിലെ എംഎല്‍എ കൂടിയായ   എസ്എന്‍ സുബ്ബറെഡിയാണ് കോണ്‍ഗ്രസിന്‍റെ സിറ്റിങ് സിറ്റ് നിലനിര്‍ത്തിയത്. ബിജെപിയുടെ സി മുനിരാജാണ് രണ്ടാം സ്ഥാനത്ത്.

13-May-2023