‘രാജ്യത്തെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്ത്’: പിണറായി വിജയന്‍
അഡ്മിൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ കര്‍ണാടകയിലെ ബിജെപിയുടെ തോല്‍വി രാജ്യതാത്പര്യങ്ങള്‍ക്ക് എതിരായ നിലപാടുകള്‍ക്കുള്ള വിധിയെഴുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ദിവസം തെക്കേ ഇന്ത്യയില്‍ ഒരിടത്തും ബിജെപി ഇല്ലാത്ത ദിവസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രധാനമന്ത്രി കര്‍ണാടകയില്‍ എത്തിയത് പത്ത് ദിവസമാണ്. കര്‍ണാടകയിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പൊതുസമ്മേളനത്തില്‍ പങ്കെടുക്കകയും അര ഡസന്‍ റോഡ് ഷോ സംഘടിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. ബിജെപി തോല്‍വിയുമായി പൊരുത്തപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
”ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന ജനവിധിയാണ് കര്‍ണാടകയിലും സംഭവിച്ചത്. കോണ്‍ഗ്രസ് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം, ഇനിയെങ്കിലും ജാഗ്രത കാണിക്കണം. കോണ്‍ഗ്രസ് കുറേക്കാലം ഒറ്റയ്ക്ക് രാജ്യം ഭരിച്ചതാണ്. ക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ ആണ് അധികാരത്തിലുള്ളത്”. പിണറായി വിജയന്‍ പറഞ്ഞു.